Advertisements
|
കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ തിരുനാള്‍ മഹാമഹം ജൂണ്‍ 29, 30 തീയതികളില്‍
ജോസ് കുമ്പിളുവേലില്‍
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിരണ്ടാമത്തെ തിരുനാളും, വി. തോമാ ശ്ളീഹായുടെ തിരുനാളും കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തില്‍ നടക്കും. അന്‍പത്തിനാലു വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാളും ആഘോഷ പരിപാടികളും ജൂണ്‍ 29,30 (ശനി, ഞായര്‍) എന്നീ തീയതികളിലാണ് നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി. എം. ഐ യുടെ അദ്ധ്യക്ഷതയില്കൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി, തിരുനാളിന് കൈക്കൊള്ളേണ്ട നടപടികളുടെ പൂര്‍ണ്ണരൂപം നല്കി. റാറ്റിംഗനില് താമസിയ്ക്കുന്ന തൃക്കൊടിത്താനം സ്വദേശി സാബു, ധന്യ കോയിക്കേരില്‍ കുടുംബമാണ് ഇത്തവണത്തെ പ്രസിദേന്തി.
29 ന് (ശനി) വൈകുന്നേരം നാലു മണിയ്ക്ക് കൊടിയേറ്റത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസിദേന്തി കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസിദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തുന്നത്.
30 ന് (ഞായറാഴ്ചയാണ് തിരുനാളിന്റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരാവും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവ കൂടാതെ ഉച്ചകഴിഞ്ഞ് കലാപരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികള്‍ക്കൊപ്പം കമ്യൂണിറ്റിയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ആന്റണി സഖറിയ (കണ്‍വീനര്‍), സന്തോഷ് വെമ്പേനിയ്ക്കല്‍(സെക്രട്ടറി), സാബു ചിറ്റിലപ്പിള്ളി(ട്രഷറര്‍), ഷീബ കല്ലറയ്ക്കല്‍, സൗമ്യ ജോസി, പിന്റോ ചിറയത്ത്, ഹാന്നോ തോമസ് മൂര്‍, യോഹന്നാന് വാരണത്തില്‍, കരോള്‍ പൂപ്പിള്ളിക്കുടിയില് എന്നിവരും തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
സീറോ മലബാര്‍ തനിമയിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. മുത്തുക്കുടകളും പേപ്പല്‍ പതാകയും, ചെണ്ടമേളവും ഒക്കെയായി ആഘോഷപ്പൊലിമയുടെ നിറവില്‍ ആത്മീയതയുടെ, സാംസ്കാരികതയുടെ സൗഹൃദത്തിന്റെ, ഒത്തുകൂടലിന്റെ നേര്‍ക്കാഴ്ച തിരുനാളിന്റെ സവിശേഷതയാണ്. വരുവിന്‍, പ്രാര്‍ത്ഥിപ്പിന്‍, ആഘോഷിക്കുവിന്‍, സൗഹദം പുതുക്കുവിന്‍, തിരുനാള്‍ കൊണ്ടാടുവിന്‍.
പ്രസിദേന്തിയായ കോയിക്കേരില്‍ സാബു, ധന്യ എന്നിവര്‍ തിരുനാളിലേയ്ക്ക് നിങ്ങളെ ഏവരേയും ക്ഷണിയ്ക്കുന്നു.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ സീറോ മലബാര്‍ സമൂഹം സ്ഥാപിതമായിട്ട് 54 വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ വികാരിയായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ 23 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
വിവരങ്ങള്‍ക്ക് :
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, (പ്രസിദേന്തി) സാബു കോയിക്കേരില്‍ +49 176 38150198.Mail: indischegemeinde@netcologne.de, sh_vsskäv:
http://www.indischegemeinde.de |
|
- dated 25 Jun 2024
|
|
Comments:
Keywords: Germany - Otta Nottathil - perunal_syro_malabar_community_cologne_2024 Germany - Otta Nottathil - perunal_syro_malabar_community_cologne_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|